chattambi-swami
തോട്ടുവ മംഗളഭാരതിയിൽ ചട്ടമ്പി സ്വാമി സമാധി ശതാബ്ദിയോടനുബന്ധിചച്ചു നടന്നപഠന സംഗമത്തിൽ അദ്വൈത ചിന്താ പദ്ധതി എന്ന വിഷയത്തെ ആസ്പദമാക്കി ഡോ.ഷീബ( ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല കാലടി ) പഠനക്ലാസ്സ് നയിക്കുന്നു.

പെരുമ്പാവൂർ: തോട്ടുവ മംഗളഭാരതിയിൽ ചട്ടമ്പി സ്വാമി സമാധിയുടെ ശതാബ്ദിയോടനുബന്ധിച്ച് പഠന സംഗമം സംഘടിപ്പിച്ചു. സ്വാമിനി ജ്യോതിർമയി ഭാരതിയുടെ അദ്ധ്യക്ഷയായി. അദ്വൈത ചിന്താ പദ്ധതി എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. ഷീബ (ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല,​ കാലടി ) പഠനക്ലാസ് നയിച്ചു. ഗുരു നിത്യ ചൈതന്യയുടെ സമഗ്ര ആരോഗ്യ വീക്ഷണം എന്ന വിഷയത്തിൽ ഡോ. എൻ.ആർ. വിജയ് രാജ്,​ വൈദ്യ അനിൽകുമാർ എന്നിവരും ക്ലാസെടുത്തു. ഡോ. ടി.ടി. കൃഷ്ണകുമാർ, സദാനന്ദൻ പുൽപ്പാനി, സുകുമാർ അരീക്കുഴ, വിദ്യാധരൻ മാസ്റ്റർ, കെ.പി. ലീലാമണി, സുനിൽ മാളിയേക്കൽ എന്നിവർ സംസാരിച്ചു.