മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭ വെളിയിട വിസർജന വിമുക്ത നഗരമായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭ പരിധിയിൽ പൊതുസ്ഥലങ്ങളിലോ തുറസായ സ്ഥലങ്ങളിലോ മലമൂത്ര വിസർജനം നടത്തുന്നത് കുറ്റകരമാണെന്ന് നഗരസഭ അറിയിച്ചു. നിയലംഘനം ആര് നടത്തിയാലും നിയമാനുസൃതമായ പിഴ ഈടാക്കുന്നതാണെന്ന് നഗരസഭ സെക്രട്ടറി പറഞ്ഞു.