 
പള്ളുരുത്തി: ശ്രീഭവാനീശ്വര മഹാക്ഷേത്രത്തിലെ മണ്ഡലകാല മഹോത്സത്തിന് തുടക്കമായി. ക്ഷേത്രസന്നിധിയിൽ യോഗം പ്രസിഡന്റ് കെ.വി. സരസൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എ.കെ. സന്തോഷ്, ദേവസ്വം മാനേജർ കെ.ആർ. മോഹനൻ, സി.പി. കിഷോർ, കൗൺസിലർമാരായ വി.പി. നാരായണൻ, കെ.എൻ. മഹേന്ദ്രൻ, പി.ബി. സുജിത്ത് തുടങ്ങിയവർ പങ്കെടുത്തു. ഡിസംബർ 26 വരെ എല്ലാ ദിവസവും വൈകിട്ട് നിറമാല വിളക്കുവയ്പും പ്രത്യേക പൂജയുമുണ്ടാകും. വൈകീട്ട് 7മുതൽ ക്ഷേത്രസന്നിധിയിൽ സംഗീതാർച്ചന, ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത്, പുല്ലാങ്കുഴൽക്കച്ചേരി, പ്രഭാഷണം, സോപാനസംഗീതം, നൃത്യനൃത്തങ്ങൾ, തായമ്പക തുടങ്ങിയ കലാപരിപാടികളുമുണ്ടാകും.