ima

കൊച്ചി: നാഷണൽ ഐ.എം.എയുടെ നേതൃത്വത്തിൽ ഔറംഗബാദിൽ നടന്ന നാഷണൽ ഐ.എം.എ ഡോക്ടേഴ്സ് സ്പോർടസ് മീറ്റിൽ രണ്ടു വെള്ളിമെഡലുകൾ സ്വന്തമാക്കി കേരളത്തിനു വേണ്ടി മത്സരിച്ച ഐ.എം.എ കൊച്ചിയുടെ ഡോ.ആൽവിൻ ആന്റണി. 36നും 45നും ഇടയിൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ നടന്ന നൂറു മീറ്റർ, 200 മീറ്റർ ഓട്ടത്തിലാണ് ഇടുക്കി മെഡിക്കൽ കോളജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം അസിസ്റ്റന്റ് പ്രൊഫ.ഡോ. ആൽവിൻ ആന്റണി വെള്ളി മെഡലുകൾ നേടിയത്. വിവിധ സംസ്ഥാനങ്ങളിലെ ഐ.എം.എകളെ പ്രതിനിധീകരിച്ച് 500 ലധികം ഡോക്ടർമാരാണ് ഐ.എം.എ ഡോക്ടേഴ്സ് സ്പോർടസ് ഒളിമ്പ്യാർഡിൽ പങ്കെടുത്തത്.