
ആലങ്ങാട്: കൊടുവഴങ്ങ ക്ഷീരോൽപാദക സഹകരണ സംഘത്തിൽ ആരംഭിച്ച മിൽമ ഷോപ്പി മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് അദ്ധ്യക്ഷയായി. മിൽമയുടെ 50 ഉത്പന്നങ്ങൾ ഇവിടെ ലഭ്യമാണ്. രാവിലെ ആറ് മുതൽ ഉച്ചക്ക് 12 വരെയും ഉച്ചക്ക് 2 മുതൽ വൈകിട്ട് 6 വരെയുമാണ് പ്രവർത്തനം. മിൽമ ചെയർമാൻ എം.ടി ജയൻ ആദ്യവില്പന നടത്തി. ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടർ ട്രീസ തോമസ് മുഖ്യപ്രഭാഷണം നടത്തി. പി.എം മനാഫ്, കെ.വി രവീന്ദ്രൻ, എം.ആർ രാധാകൃഷ്‌ണൻ, ലത പുരുഷൻ, പി.വി മോഹനൻ, ടി.സി ജിനീഷ്, തുഷാര സഞ്‌ജു എന്നിവർ സംസാരിച്ചു.