പെരുമ്പാവൂർ: യുവജനക്ഷേമ ബോർഡിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2024- വിവിധ കലാ-കായിക മത്സരങ്ങളോടെ നടക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ നവംബർ 22 നകം പേരുകൾ പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യണമെന്ന് പ്രസിഡന്റ് മായാ കൃഷ്ണകുമാർ അറിയിച്ചു. ഫുട്ബാൾ, വോളിബാൾ, ക്രിക്കറ്റ്, ഷട്ടിൽ ബാറ്റ്മിന്റൺ , അത്‌ലറ്റിക്സ്, ആർട്ട്സ് എന്നീ ഇനങ്ങളിലാണ് മത്സരം നടത്തുക.