കൊച്ചി: കച്ചേരിപ്പടി ശ്രീസുധീന്ദ്ര മെഡിക്കൽ മിഷൻ ആശുപത്രിയിലെ സ്പെഷ്യൽ കെയർ ഐ.സി.യുവും നവീകരിച്ച ലേബർസ്യൂട്ടും കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി ഇന്ന് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4.30ന് നടക്കുന്ന സമ്മേളനത്തിൽ ആശുപത്രി പ്രസിഡന്റ് ആർ. രത്നാകര ഷേണായ് അദ്ധ്യക്ഷനാകും. ബി.പി.സി.എൽ എക്സിക്യുട്ടീവ് ഡയറക്ടർ എം. ശങ്കർ മുഖ്യപ്രഭാഷണം നടത്തും. ആശുപത്രി ജനറൽ സെക്രട്ടറി വി. മനോഹര പ്രഭു, മെഡിക്കൽ ഡയറക്ടർ ഡോ.എം.ഐ. ജുനൈദ് റഹ്മാൻ തുടങ്ങിയവർ സംസാരിക്കും. ബി.പി.സി.എല്ലിന്റെ സി.എസ്.ആർ ഫണ്ടുപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.