y
ബി.എം.എസ് തൃപ്പൂണിത്തുറ മേഖലാ കൺവെൻഷൻ ജില്ലാ പ്രസിഡന്റ് സതീഷ് ആർ. പൈ ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: ബി.എം.എസ് തൃപ്പൂണിത്തുറ മേഖലാ കൺവെൻഷൻ ജില്ലാ പ്രസിഡന്റ് സതീഷ് ആർ. പൈ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ടി.കെ. സുമേഷ് അദ്ധ്യക്ഷനായി. ജോ. സെക്രട്ടറി വി.ജി. ബിജു റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികളായി ടി.കെ. സുമേഷ് (പ്രസിഡന്റ്), ഷിജിറെജി, സി.എസ്. രഞ്ജിത്ത്, എം.എൽ. സജീവൻ, എം.ആർ. രതീഷ് (വൈസ് പ്രസിഡന്റുമാർ), വി.ജി. ബിജു (സെക്രട്ടറി), ഷീന ഹരീഷ്, കെ.എൻ.അനുകുമാർ, ജോമോൻ ജോൺസൺ, എം.മനോജ് (ജോ.സെക്രട്ടറിമാർ), കെ. ജയർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.