കോലഞ്ചേരി: കുന്നത്തുനാട്ടിലെ ഐക്കരനാട്, മഴുവന്നൂർ, കുന്നത്തുനാട്, കിഴക്കമ്പലം പഞ്ചായത്തുകളിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികകളിലേയ്ക്ക് വേണ്ടിയുള്ള സെലക്ഷൻ കമ്മിറ്റി യോഗം നടത്താൻ തീരുമാനമായതായി എം.എൽ.എ അറിയിച്ചു. ഈ പഞ്ചായത്തുകളിൽ നേരത്തെ സെലക്ഷൻ കമ്മിറ്റി യോഗം സാങ്കേതിക തടസങ്ങളിൽ കുരുങ്ങി കിടക്കുകയായിരുന്നു. ഇവിടെ ഒഴിവുകളിൽ നിയമനം നടത്താൻ സാധിക്കാത്തതിനാൽ അങ്കണവാടികളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്ന സാഹചര്യത്തിൽ ജില്ലാ വനിത ശിശുവികസന ഓഫീസറുടെ നിർദ്ദേശപ്രകാരമാണ് സെലക്ഷൻ കമ്മിറ്റി യോഗം ചേരുന്നത്. ഐക്കരനാട്, കിഴക്കമ്പലം പഞ്ചായത്തുകളിൽ 25നും മഴുവന്നൂരിൽ 26നും കുന്നത്തുനാട്ടിൽ 27 നും യോഗം നടക്കും.