കിഴക്കമ്പലം: പള്ളിക്കര കാക്കനാട് റോഡിൽ മനയ്ക്കക്കടവിന് സമീപം ടിപ്പറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു. ഇന്നലെ രാവിലെ 10.30നാണ് സംഭവം വണ്ടർലായിലേക്ക് തമിഴ്നാട്ടിൽ നിന്നെത്തിയ ബസാണ് അപകടത്തിൽപ്പെട്ടത്. പള്ളിക്കര ഭാഗത്ത് നിന്നെത്തിയ ടിപ്പർ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബസിന്റെ മുൻ വശത്തെ ഗ്ലാസ് പൂർണമായും തകർന്നു. ആർക്കും പരിക്കില്ല. ബസിലെത്തിയ വിദ്യാർത്ഥികളെ മറ്റൊരു വാഹനത്തിൽ പാർക്കിലേക്ക് കൊണ്ടു പോയി ടിപ്പർ അമിത വേഗത്തിലായിരുന്നുവെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. ഈ റോഡിലെ അനധികൃത പാർക്കിംഗും കച്ചവടവുമാണ് അപകടത്തിന് കാരണം. കഴിഞ്ഞ ഒരു വർഷത്തിനിടെ പത്തിലേറെ അപകടങ്ങൾ ഇവിടെ നടന്നിട്ടുണ്ട്. കടകളുടെ മുൻ വശം കൂട്ടിയെടുത്ത് റോഡരികിലേക്ക് ഷെഡുകൾ കയറ്റി വച്ചാണ് കച്ചവടം നടത്തുന്നത്.