moshanam

പിറവം: നഗരത്തിൽ നിന്ന് സ്കൂട്ടർ മോഷണം പോയ സംഭവത്തിലെ പ്രതിയെ ദിവസങ്ങൾക്കുള്ളിൽ പിറവം പൊലീസ് പിടികൂടി. കണ്ണൂർ തലശ്ശേരി കൂരാറചാലിൽ ഫാസിൽ യൂസഫ് (33) ആണ് പിടിയിലായത്. കഴിഞ്ഞ പതിനൊന്നിന് പിറവത്ത് മാർക്കറ്റിനു സമീപം പഴയ കോടതി പരിസരത്തു നിന്നാണ് സ്കൂട്ടർ മോഷണം പോയത്.

ഞായറാഴ്ച രാത്രി ആലുവ ബിവറേജസ് ഷോപ്പിൽ മദ്യം വാങ്ങാൻ വന്ന പ്രതിയെ ആലുവ പൊലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു. വീട് കയറിയുള്ള മോഷണം, വാഹന മോഷണം, പോക്സോ ഉൾപ്പെടെ വിവിധ സ്റ്റേഷനുകളിലായി ഇരുപതോളം കേസുകളിൽ പ്രതിയാണ്.

പിറവം ഇൻസ്‌പെക്ടർ ഡി.എസ്. ഇന്ദ്രരാജിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ കെ.എസ്. ജയൻ, ഇ.എം. രാജേഷ്, എ.എസ്.ഐ ജോസ്.കെ ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയ പ്രതിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.