
കൊച്ചി: പൗൾട്രി മേഖലയിലെ പ്രശസ്തമായ എക്സിബിഷനായ 'പൗൾട്രി ഇൻഡ്യ എക്സ്പോ 2024' നവംബർ 27 മുതൽ 29വരെ ഹൈദരാബാദ് ഹൈടെക്സ് ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കുമെന്ന് ഇന്ത്യൻ പൗൾട്രി എക്യുപ്മെന്റ് മാനുഫാക്ചേഴ്സ് അസോസിയേഷൻ ( ഐ.പി.ഇ.എം.എ) പ്രസിഡന്റ് ഉദയ് സിംഗ് ബയാസ് പറഞ്ഞു. അൺലോക്കിംഗ് പൗൾട്രി പൊട്ടൻഷ്യൽ എന്നതാണ് ഇത്തവണത്തെ തീം. ഇന്ത്യ കൂടാതെ 50ലധികം വിദേശ രാജ്യങ്ങളിൽ നിന്നായി പൗൾട്രി മേഖലയിൽ പ്രവർത്തിക്കുന്ന 400ലധികം കമ്പനികൾ എക്സിബിഷനിൽ പങ്കെടുക്കും. കർഷകരും വ്യവസായ പ്രതിനിധികളും ഉദ്യോഗസ്ഥരുമടക്കം 40,000ലധികം സന്ദർശകരെത്തും.