sreedhareeyam-
ശ്രീധരീയം ആയുർവേദ നേത്ര ആശുപത്രി ഗവേഷണ കേന്ദ്രത്തിലാരംഭിച്ച രണ്ടാം ഘട്ട പഞ്ചകർമ്മ ശില്പശാല എൻ.പി. നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകളം: ശ്രീധരീയം ആയുർവേദ നേത്ര ആശുപത്രി ഗവേഷണ കേന്ദ്രത്തിൽ അന്തർദേശീയ പഞ്ചകർമ്മ ശില്പശാല രണ്ടാം ഘട്ടം

ശ്രീധരീയം ഗ്രൂപ്പ് ചെയർമാൻ എൻ.പി. നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ ശ്രീധരീയം ഡയറക്ടർ ഡോ. എൻ. നാരായണൻ നമ്പൂതിരി അദ്ധ്യക്ഷനായി. ഡോ. വിക്ടോറിയ ലുഹാസ്തേ ( യു.എസ്.എ) മുഖ്യപ്രഭാഷണം നടത്തി. ഡോ. എൻ.വി. അഞ്ജലി, ഡോ. ശ്രീകല, ജയശ്രീ പി. നമ്പൂതിരി, സുശീല പരമേശ്വരൻ നമ്പൂതിരി, അഭിലാഷ് എം വർഗീസ്, ഡോ. എസ്. കൃഷ്ണേന്ദു എന്നിവർ സംസാരിച്ചു.