
കൊച്ചി: റോട്ടറി ക്ലബ് കൊച്ചിൻ റോയൽസിന്റെ ആഭിമുഖ്യത്തിൽ 'ഡയബറ്റ് ഈസ്' ഇൻസുലിൻ പമ്പ് വിതരണം ചെയ്തു. റോട്ടറി ഡിസ്ട്രിക്ട് 3201 ഗവർണർ അഡ്വ.എൻ. സുന്ദരവടിവേലു മുഖ്യാതിഥിയായി. റോട്ടറി കൊച്ചിൻ റോയൽസ് പ്രസിഡന്റ് അനോജ് തോമസ്, മുൻ പ്രസിഡന്റ് ബിപിൻ ജോർജ്, ഗ്ലോബൽ ഗ്രാൻഡ് ചെയർമാൻ ഡോ. ബിബു ജോർജ്, ടി.ആർ.എഫ് ഡിസ്ട്രിക്ട് ഉപദേഷ്ടാവ് ആർ. ജയശങ്കർ, അസിസ്റ്റന്റ് ഗവർണർ സഞ്ജീവ് സാമുവൽ, ജി.ജി.ആർ രമേഷ് കോങ്ങാട്ടിൽ, റോട്ടറി ക്ലബ് കൊച്ചിൻ പ്രസിഡന്റ് രാജേഷ് നായർ, തൃപ്പൂണിത്തുറ റോയൽ പ്രതിനിധി അഡ്വ. ആർ രാമകൃഷ്ണൻ പോറ്റി, ഡോ. ഷിജി കെ. ജേക്കബ്, ഡോ. ബിഫിന ബീഗം, റോട്ടറി കൊച്ചിൻ റോയൽസ് സെക്രട്ടറി തോമസ് മാർട്ടിൻ എന്നിവർ സംസാരിച്ചു.