കൊച്ചി: മുനമ്പം നിവാസികൾ നേരിടുന്ന കുടിയിറക്ക് ഭീഷണി അവസാനിപ്പിച്ച് റവന്യൂ അവകാശങ്ങൾ പുന:സ്ഥാപിക്കണമെന്ന് ശ്രീനാരായണ സാംസ്‌കാരിക സമിതി സംസ്ഥാന പ്രവർത്തകയോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് ആർ. രാജീവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം സംസ്ഥാന പ്രസിഡന്റ് രതീഷ് ജെ. ബാബു ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു എം.കെ., സംസ്ഥാന ട്രഷറർ സജീവൻ, മദ്ധ്യമേഖല സെക്രട്ടറി എം.എൻ. മോഹനൻ, സംസ്ഥാന ഭാരവാഹികളായ അനീഷ് കുമാർ, പ്രദീപ് പുരുഷോത്തമൻ, എൻ.കെ. ബൈജു, കെ.കെ. പീതാംബരൻ, ജില്ലാ ട്രഷറർ കെ.കെ. നാരായണൻ, ദിലീപ് രാജ്, എൻ. സുധാകരൻ, ജില്ലാ സെക്രട്ടറി എം.പി. സനിൽ, വർക്കല ശശി എന്നിവർ പ്രസംഗിച്ചു.