
തിരുവനന്തപുരം: പ്രമുഖ വിദേശ വിദ്യാഭ്യാസ സേവനദാതാക്കളായ ഗ്രീൻലൈൻ എഡ്യൂക്കേഷൻ കൺസൾട്ടന്റിന്റെ ജീവകാരുണ്യ വിഭാഗത്തിലൂടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് മികച്ച അവസരമൊരുക്കുന്നു.
കലാ, കായിക രംഗത്ത് കഴിവ് തെളിയിച്ചവർക്ക് ഉന്നത വിദ്യാഭ്യാസ മേഖലയിൽ അവസരങ്ങൾ ലഭ്യമാക്കാനും അവരെ മുൻനിരയിലേക്ക് ഉയർത്താനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിൽ ഉടനീളമുള്ള യുവ ഗായകരെ കണ്ടെത്തുന്നതിനും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ കലാപ്രവർത്തനം ജനശ്രദ്ധയിൽ കൊണ്ടുവരുന്നതിനുമായി വിവിധ പരിപാടികൾ ചാരിറ്റി വിഭാഗം സംഘടിപ്പിച്ചിരുന്നു. മുന്നൂറിനടുത്ത് മത്സരാർത്ഥികൾ പങ്കെടുത്ത ഒരു മത്സരം ഈയിടെ നാല് ഘട്ടങ്ങളായി ഇൻസ്റ്റാഗ്രാമിൽ സംഘടിപ്പിച്ചിരുന്നു. ഇതിൽ നിന്ന് തിരഞ്ഞെടുത്ത മികച്ച 10 മത്സരാർത്ഥികൾ ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുത്തു. തിരുവനന്തപുരം നിശാഗന്ധിയിൽ അരങ്ങേറിയ ഗ്രീൻ ലൈൻ ഇലക്ട്ര 2024ൽ സുധീപ് കുമാർ, അരുന്ധതി, റോണി. ആർ റാഫേൽ എന്നിവരായിരുന്നു വിധികർത്താക്കൾ. വിജയികൾക്ക് മുഖ്യാതിഥിയായ പദ്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി പുരസ്കാരങ്ങൾ സമ്മാനിച്ചു.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങൾ പക്വതയോടെ മനസിലാക്കി വിദ്യാർത്ഥികൾക്ക് കൈമാറാൻ കഴിയുന്നതാണ് ഗ്രീൻലൈനിന്റെ കരുത്തെന്ന് മാനേജിംഗ് ഡയറക്ടർ അലക്സ് ഫ്രാൻസിസ് പറഞ്ഞു.
ഫോൺ : 919778755011, Email : info@greenlineeducation.com
ഗ്രീൻലൈൻ എഡ്യൂക്കേഷൻ കൺസൾട്ടന്റ്
2004ൽ കാനഡയിൽ ആരംഭിച്ച ഗ്രീൻലൈൻ എഡ്യൂക്കേഷൻ വിദ്യാഭ്യാസം, എമിഗ്രേഷൻ, തൊഴിൽ തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2018 മുതൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദ്യാഭ്യാസ സേവനങ്ങൾ നൽകുന്നു. ഇതുവരെ 25,000ൽ അധികം വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും കൈത്താങ്ങാകാൻ സ്ഥാപനത്തിന് കഴിഞ്ഞു. കാനഡ, യു. കെ , ജർമ്മനി, യുറോപ്പ് എന്നിവിടങ്ങളിൽ അംഗീകാരമുള്ളതിനാൽ വിദ്യാർത്ഥികൾക്ക് സമയ ബന്ധിതമായും കൃത്യതയോടും വിവരങ്ങൾ നൽകാൻ കഴിയും. വിദേശ സർവകലാശാലകളുമായി നേരിട്ട് പോർട്ടൽ സേവനമുള്ളതിനാൽ ഒഴിവുകൾ അതിവേഗം വിദ്യാർത്ഥികളെ അറിയിക്കാനാകും.
പരിചയ സമ്പത്തിന്റെ കരുത്ത്
ഇരുപത് വർഷത്തിലധികം അനുഭവ സമ്പത്തും കഴിവുമുള്ള കൗൺസിലർമാരാണ് ഗ്രീൻലൈനിന്റെ മുതൽക്കൂട്ട്. കോഴ്സ് കൗൺസിലിംഗും വിസ പ്രോസസിംഗും മുതൽ വിദേശത്ത് എത്തിയതിന് ശേഷമുള്ള സേവനങ്ങൾ വരെ ഗ്രീൻലൈൻ ലഭ്യമാക്കുന്നു. ഐ.ഇ.എൽ.ടി. എസ്, പാസ്വേഡ് ടെസ്റ്റ് പോലുള്ള ഇംഗ്ലീഷ് ഭാഷ പരിശീലനവും ജർമ്മൻ ഭാഷ പരിശീലനവും ഓൺലൈനായും ഓഫ്ലൈനായും നൽകുന്നുണ്ട്.