മൂവാറ്റുപുഴ: ശക്തമായ മഴയിൽ വീട്ടുമുറ്റത്തെ സംരക്ഷണഭിത്തി ഇടിഞ്ഞ് വീണു. മാറാടി പഞ്ചായത്ത് ഒന്നാം വാർഡിൽ കായനാട് മകിട്പാറഭാഗത്ത് പടിഞ്ഞാറേകോളുതറ വീട്ടിൽ പി.എം. പ്രദീപിന്റെ വീട്ടു മുറ്റത്തെ സംരക്ഷണ ഭിത്തിയാണ് മഴവെള്ളം കുത്തിയൊഴുകി തകർന്നത്. കരിങ്കല്ല്കൊണ്ട് 10 അടി ഉയരത്തിൽ നിർമ്മിച്ച പത്ത് അടിയോളം ഭാഗം ഇടിഞ്ഞ് വീണു. ഞായറാഴ്ച രാത്രിയിൽ പെയ്ത മഴയിലാണ് ഭിത്തി ഇടിഞ്ഞ് താഴെ മൂവാറ്റുപുഴയാറിലേയ്ക്ക് മണ്ണും കല്ലും വീണത്. മുകളിലെ മലയിൽ നിന്നും വീടിന് മുന്നിലെ റോഡിൽ നിന്നുമുള്ള വെള്ളമാണ് കുത്തിയൊലിച്ചെത്തിയത്. സംരക്ഷണഭിത്തിയുടെ മറ്റുഭാഗവും തകരാൻ സാദ്ധ്യതയുണ്ട്.