 
കാക്കനാട്: കൃഷിവകുപ്പിന്റെ കീഴിലുള്ള വെജിറ്റബിൾസ് ആൻഡ് ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിൽ കേരള (വി.എഫ്.പി.സി.കെ) മാനേജ്മെന്റ് എ.ഐ.ടി.യു.സി യൂണിയൻ ഭാരവാഹികൾക്കെതിരെ എടുത്ത നടപടിയിൽ പ്രതിഷേധം. കാക്കനാട് ഹെഡ് ഓഫീസിന് മുന്നിൽ നടന്ന ധർണ യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.കെ. അഷ്റഫ് ഉദ്ഘാടനം ചെയ്തു. കൃഷിമന്ത്രി ചെയർമാനായ സ്ഥാപനത്തിൽ കൃത്യമായി ശമ്പളംപോലും കൊടുക്കാനാവാതെ തകർച്ചയുടെ വക്കിലാണെന്ന് ഭാരവാഹികൾ പറഞ്ഞു. യൂണിയൻ ജനറൽ സെക്രട്ടറി ജോജി കെ. മാത്യൂസ്, ട്രഷറർ രമേഷ് തുടങ്ങിയവർ സംസാരിച്ചു.