g

കൊച്ചി : 19-ാമത് കേജേർസ് കപ്പ് ഇന്റർസ്‌കൂൾ പെൺകുട്ടികളുടെ ബാസ്‌ക്കറ്റ്‌ബാൾ ടൂർണമെന്റിൽ വൈറ്രില ടോക്ക് എച്ച്.പബ്ലിക് സകൂളും ഏഴാമത് ടോക്ക്എച്ച് സെന്റിനറി കപ്പിന് വേണ്ടിയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ ഭവൻസ് വിദ്യാമന്ദിർ ഗിരിനഗറും വിജയകിരീടം ചൂടി. പെൺകുട്ടികളുടെ വിഭാഗത്തിൽ മികച്ച താരമായി അസ്രാ ജംഷദും ഏറ്റവും കൂടുതൽ പോയിന്റ് സാറ ജംഷദും കരസ്ഥമാക്കി. തേവര എസ്.എച്ച്.സി.എം.ഐ പബ്ലിക് സ്‌കൂളിലെ മാത്യു പോൾ മികച്ച കളിക്കാരനായി. ഭവൻസ് ഗിരിനഗറിലെ അങ്കിത്ത് രാകേഷ് ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കി. ഫൈനൽ മത്സരത്തിൽ ബാസ്‌ക്കറ്റ്‌ബോൾ താരമായ ജോഷ്വാ സുനിൽ മുഖ്യാതിഥിയായി പങ്കെടുത്തു. കേരള ബാസ്‌ക്കറ്റ്‌ബോൾ ടീമിലെ അംഗമായിരുന്ന കെ.എ.സൈമണിന്റെ പേരിലുള്ള ഏവർ റോളിംഗ് ട്രോഫി ഇരുടീമുകളും ഏറ്റുവാങ്ങി.