wa0743
കലൂർ കടവന്ത്ര റോഡിൽ ബി.ജെ.പി പ്രവർത്തകർ തകർന്ന റോഡിൽ പ്രതിഷേധിക്കുന്നു.

കൊച്ചി: കലൂർ- കടവന്ത്ര റോഡിന്റെ ശോച്യാവസ്ഥയിൽ ഓട്ടോ തള്ളി ജി.സി.ഡി.എയ്ക്കെതിരെ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ. ബൈക്ക്, ഓട്ടോ, കാർ തുടങ്ങിയ വാഹനങ്ങൾ ദിവസവും കുഴികളിൽ വീണ് അപകടങ്ങൾ സൃഷ്ടിക്കുന്നുണ്ട്. സി.ജി. രാജഗോപാൽ, എ.ബി. അനിൽകുമാർ, രാമലഹിതൻ, മനോഹരൻ, യമുനാ ചാറ്റർജി, എ.ജെ. ലോറൻസ് തുടങ്ങിയവർ സംസാരിച്ചു.