65368

കൊച്ചി : ലോക പുരുഷ ദിനത്തോടനുബന്ധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ തൃശൂർ മുതൽ എറണാകുളം വരെ ബൈക്ക് റാലി സംഘടിപ്പിച്ചു. ജന്റർ ഇക്വാലിറ്റി മൂവ്‌മെന്റ്, മെൻസ് റൈറ്റ് ഫൗണ്ടേഷൻ, പുരുഷാവകാശ സംരക്ഷണ സമിതി എന്നീ സംഘടനകളിലെ അംഗങ്ങൾ റാലിയിൽ പങ്കെടുത്തു. റിട്ട. ജഡ്ജ് പി.എൻ. വിജയകുമാർ തൃശൂരിൽ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. രാജേന്ദ്ര മൈതാനത്തിന് സമീപമുള്ള ഗാന്ധി സ്‌ക്വയറിൽ സമാപിച്ചു. തൃശൂർ മുൻ മുനിസിപ്പൽ ചെയർമാൻ കെ.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ പി.ആർ. ഗോകുൽ, ഗിരീഷ് കർത്ത, ജോയ് അറക്കൽ എന്നിവർ പങ്കെടുത്തു.