കാക്കനാട്: തൃക്കാക്കര നഗരസഭ രണ്ടാംവാർഡിലെ ഫ്ലാറ്റ് നിർമ്മാണം മൂലം അനുഭവിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ നാട്ടുകാർ ഫ്ലാറ്റിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. നഗരസഭ കൗൺസിലർ ജിജോ ചിങ്ങംതറ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ അജുന ഹാഷിം അദ്ധ്യക്ഷത വഹിച്ചു. പി.സി. മനൂപ്, സുബൈദ റസാക്ക്, അൻസിയ ഹക്കിം, ആര്യ ബിബിൻ, ഷൈബി കുഞ്ഞുമോൻ, അഡ്വ. ജൂഡ്, ജ്യോതിർമയി എന്നിവർ സംസാരിച്ചു.