ആലുവ: മുപ്പത്തടം കണ്ണോത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അയ്യപ്പൻ വിളക്ക് മഹോത്സവം നവംബർ 30ന് വൈകിട്ട് രവീന്ദ്രനാഥിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. ക്ഷേത്ര ഉപദേശക സമിതി അംഗം ശ്രീമൻ നാരായണൻ ഭദ്രദീപം പ്രകാശിപ്പിക്കും. തുടർന്ന് ക്ഷേത്രത്തിൽ ദീപാരാധന, പന്തലിൽ ദീപാരാധന, ചെണ്ടമേളം, ശാസ്താംപ്പാട്ട്, രാത്രി എട്ടിന് പ്രസാദ ഊട്ട്, എതിരേല്പ്, ആഴിപൂജ എന്നിവ നടക്കും.