നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ജർമൻ സ്വദേശിയിൽ നിന്ന് ജി.പി.എസ് ഡി​വൈസ് പിടികൂടി. ഇൻഡിഗോ വിമാനത്തിൽ മുംബയ്ക്ക് പോകാനെത്തിയപ്പോഴാണ് പിടിയിലായത്. സുരക്ഷാ പരിശോധനയുടെ ഭാഗമായി ബാഗേജ് പരിശോധിച്ചപ്പോൾ സി.ഐ.എസ്.എഫാണ് ജി.പി.എസ് ഡിവൈസ് കണ്ടെത്തിയത്. ഇയാളെ നെടുമ്പാശേരി പൊലീസിന് കൈമാറി.