 
കാഞ്ഞിരമറ്റം: മുജാഹിദ് സ്റ്റുഡന്റ്സ് മൂവ്മെന്റ് ആമ്പല്ലൂർ പഞ്ചായത്ത് കമ്മിറ്റി
കാഞ്ഞിരമറ്റം ശബാബ് നഗറിൽ കിഡ്സ് പാർട്ടി പ്രോഗ്രാം സംഘടിപ്പിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എം. ബഷീർ ഉദ്ഘാടനം ചെയ്തു. കെ.എൻ.എം ആമ്പല്ലൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ സലാം ഇസ്‌ലാഹി അദ്ധ്യക്ഷതനായി.
മത് രങ്ങൾക്ക് പ്രോഗ്രാം ചീഫ് കോർഡിനേറ്റർ അഫീഫ ഇഹ്സാന, ഡയറക്ടർഫിദ ജവാദ്, ഐ.ജി.എം സെക്രട്ടറി ഹബീബ ബിൻത് നാസർ, എം.എസ്.എം സെക്രട്ടറി അഹമ്മദ് ഫർഹാൻ എന്നിവർ നേതൃത്വംനൽകി. എം.എസ്.എം ജില്ലാ വൈസ് പ്രസിഡന്റ് അജ്മൽ മട്ടാഞ്ചേരി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഇത്തിഹാദ് കൊച്ചി, കെ.എ. ഫഹ്റുദ്ദീൻ, മറിയം ഖാത്തൂൻ തുടങ്ങിയവർ സംസാരിച്ചു.