ചോറ്റാനിക്കര: കുട്ടികളുടെ ഹരിതസഭ മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് ഇന്ദിര പ്രിയദർശിനി ഹാളിൽ ചേർന്നു .ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ ഉദ്‌ഘാടനം ചെയ്തു. റൂത്ത് പി. ജോർജ് അദ്ധ്യക്ഷത വഹിച്ചു. ജോർജ് മാണി പട്ടച്ചേരിൽ, ജയ്നി രാജു, ലതിക അനിൽ, ബിനി ഷാജി, രതീഷ് കെ .ദിവാകരൻ, ഷിനി സജി, റീന റെജി, ലിജോ ജോർജ്, ജോയൽ കെ. ജോയ്, മധുസൂദനൻ കെ.പി, ആതിര സുരേഷ് , മഞ്ജു അനിൽകുമാർ, മഞ്ജു കൃഷ്ണൻകുട്ടി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാജിമോൻ എന്നിവർ സംസാരിച്ചു. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട കുട്ടികളുടെ നിർദ്ദേശങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി വിലയിരുത്തി.