pn

കാലടി: ഭാഷാശ്രീ മുൻ പത്രാധിപർ ആർ.കെ രവിവർമ്മയുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള എട്ടാമത് സംസ്ഥാന സാഹിത്യ പുരസ്കാരത്തിന് പ്രശസ്ത കവിയും കഥാകൃത്തുമായ സുരേന്ദ്രൻ ശ്രീമൂലനഗരം അർഹനായി. കൽക്കണ്ട മാമ്പഴങ്ങൾ എന്ന ബാലകവിതാ സമാഹാരമാണ് പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. കൂടാതെ എഴുത്തച്ഛൻ സാഹിതി പുരസ്കാരം(ഹാസ്യസാഹിത്യം), എഴുത്തച്ഛൻ സാഹിതി പുരസ്കാരം (ബാലസാഹിത്യം), സാഹിത്യ പ്രഭാ പുരസ്കാരം, മഹാകവി കുമാരനാശാൻ ജന്മവാർഷിക പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ശ്രീമൂലനഗരമാണ് സ്വദേശം. ഭാര്യ: സരള. മക്കൾ: സുരഭി,സുരാജ്. മരുമക്കൾ: കൃഷ്ണകുമാർ, വിഷ്ണുപ്രിയ. നാളെ രണ്ടിന് കോഴിക്കോട് നടക്കുന്ന ചടങ്ങിൽ പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ കെ.ഇ.എൻ കുഞ്ഞുമുഹമ്മദ് പുരസ്കാര സമർപ്പണം നടത്തും.