തൃപ്പൂണിത്തുറ: പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്കൂൾ മൈതാനത്ത് നടന്ന സി.ബി.എസ്.ഇ കൊച്ചി മെട്രോ സഹോദയ അത്‌ലറ്റിക് മീറ്റിൽ തേവക്കൽ വിദ്യോദയ സ്കൂൾ 334 പോയിന്റോടെ ഓവറോൾ ചാമ്പ്യൻമാരായി. പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്കൂൾ 265 പോയിന്റുമായി രണ്ടാംസ്ഥാനവും മൂക്കന്നൂർ സേക്രഡ് ഹാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂൾ 144 പോയിന്റുമായി മൂന്നാംസ്ഥാനവും നേടി.
ഉദ്ഘാടന സമ്മേളനത്തിൽ ദീപശിഖ കൈമാറ്റവും മീറ്റ് ഉദ്ഘാടനവും സ്കൂൾ പൂർവ വിദ്യാർത്ഥിയും ഇറ്റലിയിൽ നടന്ന അന്താരാഷ്ട്ര റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയും ചെയ്ത എ.എ. അബ്ന നിർവഹിച്ചു. കൊച്ചി മെട്രോ സഹോദയ സെക്രട്ടറിയും തൃക്കാക്കര നൈപുണ്യ പബ്ലിക് സ്കൂൾ പ്രിൻസിപ്പലുമായ ബോബി ജോസഫ് അദ്ധ്യക്ഷനായി. സ്കൂൾ പ്രിൻസിപ്പൽ വി.പി. പ്രതീത. എസ്.എൻ.ഡി.പി ശാഖായോഗം പ്രസിഡന്റും സ്കൂൾ മാനേജരുമായ എ.ഡി. ഉണ്ണിക്കൃഷ്ണൻ, വൈസ് പ്രസിഡന്റ് പി.ആർ. അനില, സെക്രട്ടറി അരുൺകാന്ത്, ശ്രീനാരായണ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കോ-ഓർഡിനേറ്റർ സുരേഷ് എം. വേലായുധൻ, പി.ടി.എ അംഗം ടിനിയ, വൈസ് പ്രിൻസിപ്പൽ പി.എൻ. സീന എന്നിവർ സംസാരിച്ചു.