
കൊച്ചി: മലയാണ്മയ്ക്ക് നൽകുന്ന സേവനങ്ങൾക്ക് വ്യക്തികൾക്കും പ്രസ്ഥാനങ്ങൾക്കും അക്ഷയപുസ്തകനിധി ഏർപ്പെടുത്തിയ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.
വിദ്യാഭ്യാസപ്രവർത്തനത്തിന് സൂറത്ത് കേരള കലാസമിതിയും ബിസിനസ് മികവിന് കോയമ്പത്തൂരിലെ ഡോ.ആർ. രാജേഷ് കുമാർ എന്നിവർ പുരസ്‌കാരങ്ങൾ നേടി.
കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത ശില്പം, പ്രശസ്തി പത്രം എന്നിവയടങ്ങുന്ന പുരസ്‌കാരം ഡിസംബറിൽ സൂറത്തിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഡോ.എം. ലീലാവതി, വൈശാഖൻ, പായിപ്ര രാധാകൃഷ്ണൻ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാരം നിർണയിച്ചത്. പ്രൊഫ. എം.പി. മന്മഥന്റെ നേതൃത്വത്തിൽ കുട്ടികളുടെ അനാഥാലയങ്ങളിൽ പുസ്തകങ്ങൾ എത്തിക്കാൻ ആരംഭിച്ചതാണ് അക്ഷയ പുസ്തനിധി.