തൃപ്പൂണിത്തുറ: നഗരസഭ കൗൺസിലിൽ വാർഡുകളുടെ എണ്ണം 53 ആയി നിശ്ചയിച്ച് വിജ്ഞാപനം ഇറക്കി. നിലവിലുള്ള 49 വാർഡുകളെ വിഭജിച്ചും കൂട്ടിച്ചേർത്തുമാണ് പുതിയപട്ടിക തയ്യാറാക്കിയിട്ടുള്ളത്. ഇത് സംബന്ധിച്ച് ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഡിസംബർ 3 നകം ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറി മുമ്പാകെ സമർപ്പിക്കണം. ഇവ അന്വേഷിച്ച് യുക്തമെന്ന് കണ്ടാൽ പരാതിക്കാരെ കമ്മീഷൻ നേരിട്ട് കേൾക്കും.

നഗരസഭയിലെ നിലവിലെ വാർഡുകളായ ഏലുമന, പള്ളിപ്പറമ്പുകാവ്, തോപ്പിൽ, ചക്കംകുളങ്ങര, താമരക്കുളങ്ങര, പിഷാരികോവിൽ, പോസ്റ്റ് ഓഫീസ്, മാരംകുളങ്ങര എന്നിവ ഒഴിവാക്കി പകരം മാത്തൂർ ഈസ്റ്റ്, പാലസ് സ്കൂൾ, എൻ.എസ്.എസ് കോളേജ്, സംസ്കൃതം കോളേജ്, വടക്കേക്കോട്ട, മഞ്ഞേലിപ്പാടം, എസ്.എൻ. ജംഗ്ഷൻ, കുളങ്ങാത്ത്, പല്ലിമറ്റം, കണിയാമ്പുഴ, അയ്യമ്പിള്ളികാവ്, എസ്.എം.പി എന്നിവയാണ് പുതുതായി ചേർത്ത വാർഡുകൾ.