കൊച്ചി: കർത്താസ് അക്കാഡമി സ്‌കൂൾ ഒഫ് ഇന്റീരിയർ ഡിസൈനും കൊച്ചുതൊമ്മൻ അസോസിയേറ്റ്‌സും ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജി (ഫിസാറ്റ്) യുമായി ധാരണാപത്രം ഒപ്പുവച്ചു.
ഫിസാറ്റ് പ്രിൻസിപ്പൽ ഡോ. ജേക്കബ് തോമസ്, കർത്താസ് അക്കാഡമി സ്‌കൂൾ ഒഫ് ഇന്റീരിയർ ഡിസൈൻ മാനേജിംഗ് ഡയറക്ടർ ഡോ. രമ എസ്. കർത്ത, കൊച്ചുതൊമ്മൻ അസോസിയേറ്റ്‌സിന്റെ പ്രിൻസിപ്പൽ ആർക്കിടെക്ട് കൊച്ചുതൊമ്മൻ മാത്യു എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവച്ചു. സിവിൽ എൻജിനിയറിംഗ് വകുപ്പ് മേധാവി ഡോ. ജിജി ആന്റണി, വൈസ് പ്രിൻസിപ്പൽ ഡോ.പി.ആർ. മിനി തുടങ്ങിയവർ പങ്കെടുത്തു.
ഫിസാറ്റിലെ അവസാന സെമസ്റ്റർ ബി.ടെക് സിവിൽ എൻജിനീയറിംഗ് വിദ്യാർത്ഥികൾക്കായി ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഇന്റീരിയർ ഡിസൈൻ കോഴ്‌സിന് വേണ്ടിയാണ് ധാരണ. ഡിസൈൻ വൈദഗ്ദ്ധ്യം സിവിൽ എൻജിനീയറിംഗ് വിദ്യാർത്ഥികൾക്ക് നൽകി ജോലിസജ്ജരാക്കുകയാണ് ആറുമാസത്തെ പരിപാടിയുടെ ലക്ഷ്യം.