വൈപ്പിൻ:വൈപ്പിൻ പള്ളിപ്പുറം സംസ്ഥാന പാതയിൽ പുതുവൈപ്പ് പഴയ വാട്ടർ ടാങ്കിന് സമീപം കണ്ടെയ്‌നർ ലോറി 2 ഓട്ടോറിക്ഷകളിൽ ഇടിച്ചു. തുടർന്ന് 50 മീറ്ററോളം ഓടി വൈദ്യുതി പോസ്റ്റിൽ ഇടിച്ച് നിന്നു. ഓട്ടോഡ്രൈവർമാർക്ക് സാരമായ പരിക്കേറ്റു. ഒരു നായ ചത്തു. മാലിപ്പുറം ഫയർഫോഴ്‌സ് അപകട സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലാക്കി.