fair-future

കൊച്ചി: വിദേശ വിദ്യാഭ്യാസ രംഗത്തെ പ്രമുഖരായ ഫെയർ ഫ്യൂച്ചർ ഓവർസീസ് എഡ്യൂക്കേഷണൽ കൺസൾട്ടൻസി യാത്രാ സേവനങ്ങളിലേക്കും കടക്കുന്നു. വിദ്യാർത്ഥികൾക്ക് വിമാന ടിക്കറ്റുകൾ ഏറ്റവും കുറഞ്ഞ നിരക്കിൽ നൽകുന്നതിനായി ഫെയർ ഫ്യൂച്ചർ ട്രാവൽസ് ആൻഡ് വെക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡാണ് ആരംഭിച്ചത്. അവധിക്കാല ടൂർ പാക്കേജുകളും ഫെയർ ഫ്യൂച്ചർ ട്രാവൽസ് നൽകുന്നു.

2005ൽ ആരംഭിച്ച ഫെയർ ഫ്യൂച്ചർ ഓവർസീസ് കേരളത്തിലെ ഏറ്റവും വിശ്വാസ്യതയും പരിചയസമ്പത്തുമുള്ള വിദേശ വിദ്യാഭ്യാസ കൺസൾട്ടൻസികളിലൊന്നാണ്. അമേരിക്കയിലും കാനഡയിലും ഉപരിപഠനം പൂർത്തിയാക്കിയ തിരിച്ചെത്തിയ ഡോ. എസ്. രാജാണ് ഫെയർ ഫ്യൂച്ചറിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറും. അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഒഫ് കാലിഫോണിയ ഇർവിന്റെ അഡ്‌വൈസറി ബോർഡ് അംഗവുമാണ് അദ്ദേഹം.

ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികൾക്കാണ് ഫെയർ ഫ്യൂച്ചർ ഓരോ വർഷവും മാർഗനിർദ്ദേശങ്ങൾ നൽകുന്നത്. തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ, ചെന്നൈ, ദുബായ് എന്നിവിടങ്ങളിൽ ഓഫീസുകളുണ്ട്. എ.ആർ.ഐ.സിയുടെഅംഗീകാരം ലഭിച്ചിട്ടുള്ള കേരളത്തിലെ ഏക ഓവർസീസ് എഡ്യുക്കേഷൻ കൺസൾട്ടൻസിയാണ് ഫെയർ ഫ്യൂച്ചർ.
എല്ലാ ശാഖകളിലും മികച്ച ഭാഷാ പരിശീലനം (ഐ.ഇ.എൽ.ടി.എസ്) സൗജന്യമായി നൽകുന്നുണ്ട്. 17 മുതൽ 68 വയസ് വരെ പ്രായമുള്ളവർക്ക് സ്റ്റുഡൻസ് വിസ ലഭ്യമാക്കാനും ഫെയർ ഫ്യൂച്ചറിന് കഴിഞ്ഞു.