വൈപ്പിൻ: മുനമ്പം ഭൂസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുടുംബി സേവാസംഘം പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ചെറായി ബേക്കറി സ്റ്റോപ്പ്, പെരുമ്പടന്ന, അയ്യമ്പിള്ളി എന്നിവിടങ്ങളിൽ നിന്ന് ആരംഭിച്ച ജാഥകൾ ചെറായി ദേവസ്വം നടയിൽ എത്തിയതിനെ തുടർന്ന് പ്രതിഷേധസംഗമം സംസ്ഥാന പ്രസിഡന്റ് കെ.സി സുരേഷ് ഉദ്ഘാടനം ചെയ്തു. വൈപ്പിൻ താലൂക്ക് പ്രസിഡന്റ് ടി.എം. ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.എസ്. ശരത്കുമാർ, ഖജാൻജി ഇ.എൽ. അനിൽകുമാർ, കെ.ആർ. ജയ പ്രസാദ്, എം.എൻ. രവികുമാർ, ടി.എം. രാജൻ, ബിന്ദു സുബ്രഹ്മണ്യൻ, എം.സി. അരുൺ തുടങ്ങിയവർ സംസാരിച്ചു.