pramod
പ്രമോദ്

ആലങ്ങാട് : രക്താർബുദം ബാധിച്ചു ചികിത്സയിൽ കഴിയുന്ന യുവാവ് ചികിത്സാ സഹായം തേടുന്നു. ആലങ്ങാട് ഒളനാട് കാട്ടിത്തറത്തുണ്ടിയിൽ പ്രമോദ് കുമാർ (47) ആണ് സുമനസുകളുടെ സഹായം തേടുന്നത്. നിലവിൽ 9 മാസത്തോളമായി തിരുവനന്തപുരം ആർസിസിയിൽ ചികിത്സ നടത്തി വരികയാണ്. ഇതിനോടകം തന്നെ നല്ലൊരു തുക ചികിത്സക്കായി ചെലവായി. എത്രയും വേഗം ശസ്ത്രക്രിയ ചെയ്യണമെന്നാണു ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്. തുടർ ചികിത്സയ്ക്കായി 30 ലക്ഷത്തോളം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബമാണ്. പ്രായമായ അമ്മയും ഭാര്യയും 2 പെൺമക്കളും മാത്രമാണ് വീട്ടിലുള്ളത്.

ചികിത്സാ ധനസഹായം സ്വരൂപിക്കുന്നതിനായി പഞ്ചായത്ത് അംഗം നിജിത ഹിതിൻ രക്ഷാധികാരിയായും പാപ്പച്ചൻ കൺവീനറായും സഹായ

സമിതി രൂപീകരിച്ച് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ വരാപ്പുഴ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.

അക്കൗണ്ട് നമ്പർ: 33359944651. ഐഎഫ്എസ് സി : SBIN0070146, ഫോൺ: 8714167485.