കൊച്ചി: അമൃത ആശുപത്രിയിലെ ഓർത്തോപീഡിക്‌സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കഡാവറിക് ശില്പശാല നടത്തി. തോൾസന്ധി മാറ്റിവയ്ക്കുന്നതിനുള്ള ശസ്ത്രക്രിയാ രീതിയായ റിവേഴ്‌സ് ഷോൾഡർ ആർത്രോപ്ലാസ്റ്റിയിലും തോൾ സന്ധിയിലെ തകരാറുകൾ പരിഹരിക്കുന്ന സബക്രോമിയൽ ബലൂൺ സ്‌പേസർ ശസ്ത്രക്രിയയിലും ഇരുപതോളം ഓർത്തോപീഡിക് ഡോക്ടർമാർ പ്രായോഗിക പരിശീലനം നേടി. സീനിയർ മെഡിക്കൽ അഡ്മിനിസ്‌ട്രേറ്റർ ഡോ. പ്രതാപൻ നായർ ഉദ്ഘാടനം ചെയ്തു. ഡോ. പ്രിൻസ് ഷാനവാസ് ഖാൻ, ഡോ. ബാലു സി. ബാബു, കാർത്തിക് എന്നിവർ ക്ളാസിന് നേതൃത്വം നൽകി.