femi-

ആലുവ: അന്റാർട്ടിക്കയിലയ്ക്കുള്ള ഇന്ത്യയുടെ അഭിമാനകരമായ ശാസ്ത്രീയ പര്യവേഷണത്തിലേക്ക് ആലുവ യു.സി കോളേജ് സുവോളജി വകുപ്പിലെ അസി. പ്രൊഫ. ഡോ. ഫെമി അന്നാ തോമസിനെ തിരഞ്ഞെടുത്തു. ഡിസംബർ മുതൽ 2025 മാർച്ച് വരെ 'അണ്ടർസ്റ്റാൻഡിംഗ് മൈക്രോ പ്ലാസ്റ്റിക് പൊല്യൂഷൻ ആൻഡ് പ്ലാസ്റ്റിസ്ഫിയർ കമ്മ്യൂണിറ്റി ഡൈനാമിക്സ് ഇൻ അന്റാർട്ടിക്ക എൻവിയോൺമെന്റ്: ഇമ്പ്ലിക്കേഷൻസ് ഫോർ കൺസർവേഷൻ ആൻഡ് മാനേജ്മെന്റ്' എന്ന വിഷയത്തിൽ ഡോ. ഫെമി ഗവേഷണം നടത്തും.
നാഷണൽ കമ്മിറ്റി ഓൺ പോളാർ പ്രോഗ്രാമിന്റെ (എൻ.സി.സി.പി) അംഗീകാരത്തോടെ ഡോ. ഫെമിയുടെ റിസർച്ച് പ്രൊപ്പോസൽ 44-ാമത് ഇന്ത്യൻ ദക്ഷിണ ദ്രുവദൗത്യത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദൗത്യത്തിന്റെ ഭാഗമായി സമുദ്ര സാമ്പിളുകൾ ശേഖരിക്കുകയും ഇന്ത്യൻ അന്റാർട്ടിക് സ്റ്റേഷനുകളായ ഭാരതി മൈത്രി എന്നിവയുടെ അടുത്തുള്ള തടാകങ്ങളിലും ഗവേഷണം നടത്തും.

 നേട്ടങ്ങളേറെ

2017, 2018 വർഷങ്ങളിൽ ഇന്ത്യൻ ആർട്ടിക് ദൗത്യങ്ങളിൽ പങ്കെടുത്തിട്ടുള്ള ഫെമിക്ക് ദക്ഷിണ ധ്രുവത്തിൽ മൈക്രോ പ്ലാസ്റ്റിക്കുകളെയും മൈക്രോബുകളെയും കുറിച്ചുള്ള പഠനത്തിനുള്ള പുതിയ അവസരമാണ് ലഭിച്ചിരിക്കുന്നത്. കൂടാതെ ആർട്ടിക് ദൗത്യത്തിലും അന്റാർട്ടിക് ദൗത്യത്തിലും പങ്കെടുക്കുവാൻ അവസരം ലഭിക്കുന്ന ചുരുക്കം മലയാളികളിൽ ഒരാളാണ്.