ആലുവ: ആലുവ നഗരസഭ വാർഡ് പുനർവിഭജനം സംബന്ധിച്ച് റിപ്പോർട്ട് പരിശോധിച്ച് സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ കരട് വിജ്ഞാപനം പുറത്തിറക്കി. വിജ്ഞാപനത്തിന്റെ പകർപ്പ് നഗരസഭ നോട്ടീസ് ബോർഡിലും വില്ലേജ് ഓഫീസ്, വായനശാലകൾ, അക്ഷയ കേന്ദ്രങ്ങൾ, വാർത്താ ബോർഡുകൾ എന്നിവിടങ്ങളിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്ന് സെക്രട്ടറി അറിയിച്ചു.