ആലുവ: എറണാകുളം കൊച്ചിൻ ഷട്ടിലേഴ്‌സ് സംഘടിപ്പിക്കുന്ന അഖില കേരള ബാഡ്മിന്റൺ ലീഗ് നവംബർ 24ന് കാക്കനാട് അമീഗോസ് സ്പോർട്സ് സെന്ററിൽ നടക്കും. കേരളത്തിലെ പ്രമുഖ 10 ടീമുകൾ പങ്കെടുക്കും. ദേശീയ - അന്തർദേശീയ താരങ്ങളും മത്സരത്തിനെത്തും. രാവിലെ 11ന് ജില്ലാ സ്പോർട്ട്സ് കൗൺസിൽ പ്രസിഡന്റ് പി.വി. ശ്രീനിജൻ ഉദ്ഘാടനം ചെയ്യും. ടി.എം. സിദ്ധിക്ക് അദ്ധ്യക്ഷത വഹിക്കും.