
കുറുപ്പംപടി എം.ജി.എം. ഹയർ സെക്കൻഡറി സ്കൂൾ മുഖ്യവേദി
പെരുമ്പാവൂർ: 35 -ാമത് എറണാകുളം റവന്യൂ ജില്ലാ കലോത്സവത്തിന് പെരുമ്പാവൂരിൽ വേദികളൊരുങ്ങുന്നു. ഈ മാസം 25 മുതൽ 29 വരെ കുറുപ്പംപടി എം.ജി.എം. ഹയർ സെക്കൻഡറി സ്കൂൾ മുഖ്യവേദിയായി 15വേദികളിലായിട്ടാണ് നടക്കുന്നത്. ഓരോ വേദിക്കും പെരുമ്പാവൂർ മേഖലയിൽ മൺമറഞ്ഞുപോയ കലാ-സാംസ്കാരിക നായകരുടേയും സാഹിത്യകാരന്മാരുടേയും മറ്റുപ്രമുഖരുടേയും പേരുകളാണ് നൽകിയിരിക്കുന്നത്. സംഘാടക സമിതി ഓഫീസ് സംഘാടക സമിതി വർക്കിംഗ് ചെയർമാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി പ്രോഗ്രാം കമ്മിറ്റി ചെയർമാൻ രായമംഗലം പഞ്ചായത്ത് പ്രസിഡന്റുമായ എൻ.പി അജയകുമാർ അദ്ധ്യക്ഷനായ യോഗത്തിൽ എറണാകുളം റവന്യൂ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ഹണി ജി. അലക്സാണ്ടർ, പഞ്ചായത്ത് പ്രസിഡന്റുമാരായ ഷിജി ഷാജി, പി.പി.അവറാച്ചൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശാരദ മോഹനൻ, ഷൈമി വർഗീസ്, തുടങ്ങിയവർ സംസാരിച്ചു.
വേദികൾ
1. എം. ജി. എം. സ്കൂൾ ഗ്രൗണ്ട്. ( ഡോ: ഡി. ബാബുപോൾ സ്മാരക ഓഡിറ്റോറിയം )
2. എം.ജി.എം സ്കൂൾ ഓപ്പൺ. ഓഡിറ്റോറിയം (പി ഗോവിന്ദപ്പിള്ള സ്മാരക ഓഡിറ്റോറിയം)
3.എം.ജി.എം. സ്കൂൾ രണ്ടാം നില ഹാർ ( മലയാറ്റൂർ രാമകൃഷ്ണൻ സ്മാരക ഹാൾ
4. രായമംഗലം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ ( സി. അയ്യപ്പൻ സ്മാരക ഹാൾ
5. യൂത്ത് ലീഗ് ഹാൾ (എം. പി. നാരായണപിള്ള സ്മാരക ഹാൾ )
6. ഫാസ് കുറുപ്പംപടി ( പോൾ വെങ്ങോല സ്മാരക ഓഡിറ്റോറിയം)
7. സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ചർച്ച് പാരിഷ് ഹാൾ (കാലടി ഗോപി സ്മാരക ഓഡിറ്റോറിയം)
8. വൈ.എം.സി.എ ഹാൾ (ലീലാ മേനോൻ സ്മാരക ഹാൾ)
9. എസ്.എൻ.ഡി. പി. ഗ്രൗണ്ട് ഫ്ളോർ ഹാൾ (ചന്ദ്രമന ഗോവിന്ദൻ നമ്പൂതിരി സ്മാരക ഹാൾ )
10. എസ്.എൻ.ഡി.പി. ഒന്നാം നില ഹാൾ (പി. മധുസൂദനൻ സ്മാരക ഹാൾ )
11. സെന്റ് റീത്താസ് എൽ.പി.സ്കൂൾ ഒന്നാം നില (പെരുമ്പാവൂർ ഖദീജ സ്മാരക ഹാൾ )
12. സെന്റ് റീത്താസ് എൽ.പി.സ്കൂൾ രണ്ടാം നില (എസ്.കെ.മാരാർ സ്മാരഹാൾ)
13. എം.ജി.എം. സ്കൂൾ ഒന്നാം നില ഹാൾ (ചേലാമറ്റം മണി സ്മാരക ഹാൾ )1
14. ഡയറ്റ് ഹാൾ (പെരുമ്പാവൂർ പരമേശ്വര ഭാഗവതർ സ്മാരക ഹാൾ )
15. സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തിഡ്രൽ ഗ്രൗണ്ട്