ചോറ്റാനിക്കര: ജവഹർ ബാൽമഞ്ച് മുളന്തുരുത്തി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശിശുദിന സംഗമം നടത്തി. മുളന്തുരുത്തി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആർ. ഹരി ഉദ്ഘാടനം ചെയ്തു. ആമ്പല്ലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി.ആർ. ദിലീപ്കുമാർ അദ്ധ്യക്ഷനായി. കെ.ജെ. ജോസഫ് ശിശുദിന സന്ദേശം നൽകി. ജെ.ബി.എം ജില്ലാ കമ്മിറ്റി അംഗം ജോസഫ് കെ. തോമസ് മുഖ്യപ്രഭാഷണം നടത്തി. ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ബിജു എം. തോമസ് സമ്മാനദാനം നിർവഹിച്ചു. നേതാക്കളായ ജലജ മണിയപ്പൻ, സൈബ താജുദ്ദീൻ, അനു വർഗീസ്, ലീല ഗോപാലൻ, ജയശ്രീ പത്മാകരൻ, കെ.എസ്. ചന്ദ്രമോഹനൻ, രാജൻ, സാജു ഐസക്, നസീർ നിയാസ്, ലിജോ ജോർജ് എന്നിവർ സംസാരിച്ചു.