ആലുവ: ഗുരുധർമ്മ പ്രചാരണ സഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാവിത്രി രാജൻ അനുസ്മരണം സംഘടിപ്പിച്ചു. സഭ കേന്ദ്രസമിതി സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, ജില്ലാ ഭാരവാഹികളായ ഡി. ബാബുരാജൻ, അഡ്വ. പി.എം. മധു, കെ.ആർ. ലക്ഷ്മണൻ, ഷാലി വിനയൻ, സിന്ധു ഷാജി, എ.എ. അഭയ്, പി.പി. ബാബു, രത്നമ്മ മാധവൻ, ലൈല സുകുമാരൻ, ഷിജി രാജേഷ് തുടങ്ങിയവർ സംസാരിച്ചു.