
പെരുസാവൂർ: ദീർഘകാലം ചേരാനല്ലൂർ ധർമ്മപരിപാലനസഭ പ്രസിഡന്റ്, സെക്രട്ടറി, സ്കൂൾ മാനേജർ എസ്.എൻ.ഡി.പി. യൂണിയൻ കൗൺസിലർ, ശാഖാപ്രസിഡന്റ്, ചേരാനല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, നവോദയ ലൈബ്രറി സ്ഥാപക സെക്രട്ടറി, ഇടവൂർ ക്ഷീരോല്പാദക സംഘം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച് റിട്ട അദ്ധ്യാപകൻ കൂടിയായിരുന്ന കെ. സദാനന്ദൻ മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുവാൻ പൗരസമിതിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് അനുശോചനയോഗം നടക്കും. വൈകിട്ട് 4ന് ചേരാനല്ലൂർ എസ്.എൻ.ഡി.പി. ശാഖാങ്കണത്തിൽ നടക്കുന്ന അനുശോചന യോഗത്തിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, സാജു പോൾ, അഡ്വ. എൻ. സി. മോഹനൻ. പി.എം. വേലായുധൻ, കുന്നത്തുനാട് എസ്.എൻ.ഡി.പി. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി ചെയർമാൻ കെ.കെ. കർണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ. ഒക്കൽ പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ. മിഥുൻ, ചേരാനല്ലൂർ സഹകരണ ബാങ്ക് പ്രസിഡന്റ് പി.വൈ പൗലോസ് തുടങ്ങിയവർ സംസാരിക്കും.