പെരുമ്പാവൂർ: സി.പി.എം24ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി പെരുമ്പാവൂർ ഏരിയ സമ്മേളനം ഡിസംബർ 6,7,8,9 തീയതികളിൽ നടക്കുമെന്ന് സംഘാടക സമിതി ചെയർമാൻ അഡ്വ. എൻ.സി. മോഹനൻ, കൺവീനർ സി.എം. അബ്ദുൾ കരിം എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഡിസംബർ 1ന് പതാക ദിനം. 6ന് പതാകകൊടിമര ജാഥ. 7, 8 തീയതികളിൽ പ്രതിനിധി സമ്മേളനം. 9ന് പ്രകടനം, പൊതുസമ്മേളനം എന്നിവ നടക്കും. സമ്മേളനത്തിന് മുന്നോടിയായി ഇന്നലെ വൈകിട്ട് 5ന് പുല്ലുവഴിയിൽ പി. ഗോവിന്ദപിള്ള അനുസ്മരണം നടന്നു. 24ന് രാവിലെ 9 മുതൽ പട്ടാൽ ടർഫ് ഗ്രൗണ്ടിൽ ഫുട്‌ബോൾ ടൂർണമെന്റ്. 28ന് വൈകിട്ട് 4ന് ഒക്കലിൽ നടക്കുന്ന കാർഷിക സെമിനാർ മുൻ എം.എൽ.എ. എം.എം. മോനായി ഉദ്ഘാടനം ചെയ്യും. പബ്ലിസിറ്റി ചെയർമാൻ കെ.ഇ. നൗഷാദ്, കൺവീനർ പി.എം. സലിം, ഇ.കെ. ഇക്ബാൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.