kavikkulam
ചെളിക്കുളമായനി മാറിയ കാവിക്കുളം ഗ്രൗണ്ട്

നെടുമ്പാശേരി: നെടുമ്പാശേരി ഗ്രാമപഞ്ചായത്തിലെ പൊയ്ക്കാട്ടുശേരി കാവിക്കുളം ഗ്രൗണ്ട് ചെളിക്കുളമായതോടെ അറ്റകുറ്റപ്പണിക്ക് നടപടി വേണമെന്ന ആവശ്യം ശക്തമായി. നേരത്തെ പ്രതിഷേധത്തെ തുടർന്ന് പഞ്ചായത്ത് അധികൃതർ ഗ്രൗണ്ട് സന്ദർശിച്ചെങ്കിലും നടപടികളൊന്നുമുണ്ടായില്ല. ഗ്രൗണ്ട് നിർമ്മാണത്തിലെ അപാകതയും പി.ഡബ്ല്യു.ഡി റോഡിലെ കാനയിൽ നിന്നുള്ള വെള്ളം ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തുന്നതുമാണ് ദുരവസ്ഥയ്ക്ക് പ്രധാന കാരണം. ചെറിയ മഴയിൽ പോലും വെള്ളക്കെട്ട് രൂപപ്പെടും. മഴക്കാലത്ത് മാസങ്ങളോളം ഗ്രൗണ്ട് ഉപയോഗ്യശൂന്യമാകും. പിന്നീട് കളിക്കാരുടെ വളരെ ദിവസത്തെ അദ്ധ്വാനത്തിന്റെ ഫലമായിട്ടാണ് പൂർവസ്ഥിതിയിലാക്കാൻ കഴിയുക. ഗ്രൗണ്ടിന്റെ മൂന്നു വശത്തുള്ള മതിലുകൾ എപ്പോൾ വേണമെങ്കിലും തകർന്ന് വീഴാവുന്ന സ്ഥിതിയിലാണ്.

കാവിക്കുളം മൈതാനം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ഗ്രാമപഞ്ചായത്തിനും ബ്ളോക്ക് പഞ്ചായത്തിനും അറുന്നൂറോളം പേർ ഒപ്പിട്ട ഭീമഹർജി നൽകിയിട്ടുണ്ട്. . നേരത്തെ മുഖ്യമന്ത്രിയുടെ നവകേരള സദസിലും നിവേദനം നൽകിയിരുന്നു.

ഗ്രൗണ്ടിന്റെ ദു‌‌ർഗതി മാറാൻ

ഗ്രൗണ്ടിൽ വെള്ളം കെട്ടി നിൽക്കാത്ത രീതിയിൽ മണ്ണിട്ട് ഉയർത്തണം റോഡിൽ നിന്ന് ഗ്രൗണ്ടിലേക്ക് വെള്ളം ഒഴുകിവരുന്നത് തടയണം ഗ്രൗണ്ടിൽ ഫ്ലഡ് ലൈറ്റുകൾ സ്ഥാപിക്കണം മതിലുകളുടെ അറ്റകുറ്റപ്പണി നടത്തണം സാമൂഹ്യവിരുദ്ധരുടെ താവളം ആകാതിരിക്കാൻ 15 അടി ഉയരത്തിൽ ചുറ്റും ഇരുമ്പ് നെറ്റ് സ്ഥാപിക്കണം

എം.ബി. രാജീവ് (ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ കോച്ച്), സിന്റോ പോൾ (ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷൻ കോച്ച്), ലിയോ ബഹനാൻ (ബാംഗ്ലൂർ എഫ്.സി, മദ്ധ്യപ്രദേശ് സന്തോഷ് ട്രോഫി ക്യാമ്പ്, ഓൾ ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷൻ ആൻഡ് ഐ -ലീഗ് മിനർവ പഞ്ചാബ് അക്കാഡമി കോച്ച്),
ആദിത്യൻ അജി (സബ് -ഡിസ്ട്രിക്ട് ഫുട്ബാൾ), റോഷൻ ബിനിൽ (സബ് -ഡിസ്ട്രിക്ട് ഹാൻഡ്ബാൾ), മാത്യൂസ് പോൾ (ഡിസ്ട്രിക്ട്), ബേസിൽ പോൾ (സബ് ഡിസ്ട്രിക്ട്), അനുരാജ് (ഡിസ്ട്രിക്ട്, കേരള സ്റ്റേറ്റ് സൗത്ത് സോൺ),അജയ്(ഡിസ്ട്രിക്ട്), എ.വൈ. എൽദോ(എം.ജി യൂണിവേഴ്സിറ്റി), ലിജോ ബഹനാൻ(സബ് ഡിസ്ട്രിക്ട്),വിഷ്ണു വിനോദ് (ഡിസ്ട്രിക്,കേരള സ്റ്റേറ്റ് സൗത്ത് സോൺ), എമിൽ കെ. ബഹനാൻ എന്നിവർ കാവിക്കുളം ഗ്രൗണ്ടിന്റെ സംഭാവനയാണ്.