
കാലടി: മഹാകവി കുമാരനാശാന്റെ ദേഹ വിയോഗ ശതാബ്ദി ആചരണത്തിന്റെ ഭാഗമായി കാലടി എസ്.എൻ.ഡി.പി ലൈബ്രറിയിൽ ഹൃദയത്തിൽ വീണപൂവ് ഭാഷണ പരമ്പര തുടങ്ങി. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല മലയാള വിഭാഗത്തിന്റെയും കുമാരനാശാൻ ചരമ ശതാബ്ദി ആചരണസമിതിയുടെയും ആഭിമുഖ്യത്തിൽ നടക്കുന്ന സപ്ത ദിനപ്രഭാഷണ പരമ്പര മഹാകവിയുടെ ചെറുമകൻ പി.അരുൺകുമാർ തോന്നയ്ക്കൽ ഉദ്ഘാടനം ചെയ്തു. ഗുരുവിന്റെ കാവ്യ പ്രചോദനം ആശാൻ കവിതയിൽ എന്ന വിഷയത്തിൽ കാലടി സർവകലാശാല മലയാള വിഭാഗം അസോ.പ്രൊഫ.ഡോ. കവിതാരാമൻ മുഖ്യ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്റ് അഡ്വ.കെ.ബി.സാബു അദ്ധ്യക്ഷത വഹിച്ചു.ഐവർകാല രവികുമാർ,സന്തോഷ്. എം. ദിവാകരൻ, എം.വി.ജയപ്രകാശ്, ചന്ദ്രൻ എൻ.പി. എന്നിവർ സംസാരിച്ചു.