sreedhareeyam-

കൂത്താട്ടുകുളം: ബീഹാർ ഗവർണർ രാജേന്ദ്ര അർലേകർ, ഭാര്യ അനഘ രജേന്ദ്ര അർലേകർ എന്നിവർക്ക് കൂത്താട്ടുകുളം ശ്രീധരീയം ആയുർവേദ നേത്ര ആശുപത്രി ഗവേഷണ കേന്ദ്രത്തിൽ സ്വീകരണം നൽകി. ശ്രീധരീയം ഗ്രൂപ്പ് ചെയർമാൻ എൻ.പി. നാരായണൻ നമ്പൂതിരി, ചീഫ് ഫിസിഷ്യൻ ഡോ. എൻ. നാരായണൻ നമ്പൂതിരി, ജയശ്രീ പി. നമ്പൂതിരി, ഡോ. ശ്രീകല, പരമേശ്വരൻ നമ്പൂതിരി, ബിജു പ്രസാദ്, ശ്രീജിത്ത്, ശ്രീരാജ്, ഡോ. ശ്രീരാഗ് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. ഡോ. എൻ.പി.പി. നമ്പൂതിരി സ്മൃതി മണ്ഡപത്തിൽ ഗവർണർ പുഷ്പാർച്ചന നടത്തി. നേത്ര ചികിത്സക്കെത്തിയ ഗവർണറെ ഡോ. എൻ. നാരായണൻ നമ്പൂതിരി,​ ഡോ. ശ്രീകല, ഡോ. ശ്രീകാന്ത്, ഡോ. എൻ. വി. അഞ്ജു, ഡോ. മഞ്ജുശ്രീ, ഡോ. ശ്രീരാഗ്, ഡോ. പ്രിയ, ഡോ. ശ്രീദേവ് ഉൾപ്പെട്ട ഡോക്ടർമാരുടെ സംഘം പരിശോധന നടത്തി.