കൊച്ചി: പന്തൽ ഗ്ലോബൽ ഗൂർമെ മട്ടാഞ്ചേരി സ്പൈസ് പ്ലം കേക്കുകൾ വിപണിയിലിറക്കി. തേനും ഡ്രൈ ഫ്രൂട്സും തനതായ മട്ടാഞ്ചേരി സുഗന്ധദ്രവ്യങ്ങളും ചേർത്തുണ്ടാക്കിയ ട്രാൻസ് ഫാറ്റ് ഫ്രീ മെച്വേഡ് പ്ലം കേക്ക്, എഗ്‌ലെസ് മെച്വേഡ് പ്ലം കേക്ക്, ക്രാൻബെറി, ചെറി തുടങ്ങിയവ ചേർത്ത് ഓറഞ്ച് ജ്യൂസിൽ സ്ലോ കൂക്ക് ചെയ്തെടുത്ത കരാമൽ ഫ്രീ ക്‌ളാസിക് ജെനോവ ഫ്രൂട്ട് കേക്ക്, ക്രിസ്‌മസിനെ വരവേൽക്കാൻ പ്രത്യേകം തയാറാക്കിയ റിച്ച് പ്ലം കേക്ക് എന്നിവയാണിവ.
മട്ടാഞ്ചേരി സ്‌പെഷ്യൽ കേക്കുകൾ ഇപ്പോൾ വിദേശങ്ങളിലും പ്രസിദ്ധമാണ്. 1380 മുതൽ 6000 രൂപ വരെയാണ് വില.