
കാക്കനാട്: അങ്കമാലി -കുണ്ടന്നൂർ ഗ്രീൻഫീൽഡ് ഹൈവേയ്ക്ക് ഭൂമി വിട്ടുനൽകുന്നവർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് ഭൂവുടമകൾ കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. ബെന്നി ബെഹന്നാൻ എം.പി ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ ചെയർമാൻ സി.കെ. പീറ്റർ അദ്ധ്യക്ഷനായി. അൻവർ സാദത്ത് എം.എൽ.എ, സമരസമിതി നേതാക്കളായ പോൾസൺ, ജോണി, സജി, മാത്യു തോമസ്, ഷൈജൻ, വിജി ബിജു, കെ.എച്ച്. മുഹമ്മദ് കുഞ്ഞ്, പി.ഐ.ശശി, ആൻസി സിജോ, നിഷ സജി, അബ്ദുൾ അസീസ്, സിനി മനോജ്, കെ.എം.കൃഷ്ണകുമാർ, ആന്റണി ഡി.പാറക്കൽ
എന്നിവർ സംസാരിച്ചു.