കൊച്ചി: രോഗം വന്നതിനുശേഷം ചികിത്സിക്കുന്നതിനേക്കാൾ പ്രാമുഖ്യം നൽകേണ്ടത് രോഗം വരാതിരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു. കച്ചേരിപ്പടി ശ്രീ സുധീന്ദ്ര മെഡിക്കൽ മിഷൻ ആശുപത്രിയിലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന സി.ടി സ്‌കാനിംഗ് സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആശുപത്രിയിലെ സ്പെഷ്യൽകെയർ ഐ.സിയുവും നവീകരിച്ച ലേബർ സ്യൂട്ടും കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തു. ആശുപത്രി പ്രസിഡന്റ് ആർ. രത്നാകര ഷേണായ് അദ്ധ്യക്ഷനായി. ബി.പി.സി.എൽ എൻജിനിയറിംഗ് ആൻഡ് കൺസ്ട്രക്ഷൻ ചീഫ് ജനറൽ മാനേജർ ടി. വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി.
വിവിഡ് സ്‌കാൻ സെന്റർ സി.ഇ.ഒ ലിജോ ജോർജ്, ആശുപത്രി ജനറൽ സെക്രട്ടറി വി. മനോഹര പ്രഭു, മെഡിക്കൽ ഡയറക്ടർ ഡോ.എം.ഐ. ജുനൈദ് റഹ്മാൻ, ഡോ. സച്ചിൻ സുരേഷ് തുടങ്ങിയവർ സംസാരിച്ചു.